കൂട്ടപ്പിരിച്ചുവിടലുമായി വീണ്ടും ഗൂഗിള്‍

കൂട്ടപ്പിരിച്ചുവിടലുമായി വീണ്ടും  ഗൂഗിള്‍

വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി അമേരിക്കൻ ടെക് ഭീമൻ ഗൂഗിള്‍. പരസ്യ സെയില്‍സ് ടീമിലെ നൂറുകണക്കിന് ജീവനക്കാരെയാണ് ഇത്തവണ നടപടി ബാധിക്കുന്നത്.

കഴിഞ്ഞ ആഴ്ച ആയിരക്കണക്കിന് ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു. അതിന് പിന്നാലെയാണ് കമ്ബനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും പരസ്യ, വില്‍പന ടീമില്‍ നിന്നുള്ളവരെ പിരിച്ചുവിടുന്നത്.

പ്രാഥമികമായി വലിയ ബിസിനസ്സുകളെ പരിപാലിക്കുന്ന ലാര്‍ജ് കസ്റ്റമര്‍ സെയില്‍സ് (എല്‍സിഎസ്) ടീമില്‍ നിന്നുള്ളവരെയാണ് പിരിച്ചുവിടുന്നത്. ഈ പിരിച്ചുവിടലുകള്‍ കമ്ബനി ആഗോളതലത്തില്‍ നടപ്പാക്കും. അതേസമയം, തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് ഗൂഗിളിലെ മറ്റെവിടെയെങ്കിലും അപേക്ഷിക്കാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.