ഇറാൻ-ഇസ്രയേൽ സംഘർഷം: ഇസ്രയേലിലെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി

Feb 28, 2026 - 10:42
 0  7
ഇറാൻ-ഇസ്രയേൽ സംഘർഷം: ഇസ്രയേലിലെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി

ഡൽഹി: ഇറാൻ-ഇസ്രയേൽ  സംഘർഷം വഷളാകുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.

ഇസ്രായേലി അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കാനും ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർ നിയുക്ത ഷെൽട്ടറുകൾക്ക് സമീപം തന്നെ കഴിയുകയും താമസസ്ഥലത്തോ ജോലിസ്ഥലത്തോ ഏറ്റവും അടുത്തുള്ള സംരക്ഷിത സ്ഥലങ്ങൾ മനസിലാക്കിവയ്ക്കുകയും വേണമെന്ന് നിർദേശത്തിൽ പറയുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ അനാവശ്യ യാത്രകളും ഒഴിവാക്കണം. പ്രാദേശിക വാർത്തകൾ, ഔദ്യോഗിക അറിയിപ്പുകൾ, അടിയന്തര മുന്നറിയിപ്പുകൾ എന്നിവ പതിവായി നിരീക്ഷിക്കാൻ എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.

 അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യക്കാർ ഹെൽപ്പ്‌ലൈൻ നമ്പറിൽ +972-54-7520711 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ വിളിക്കണമെന്നും ആവശ്യപ്പെട്ടു.