കൊട്ടിക്കലാശം കഴിഞ്ഞു, ഇനി നിശബ്ദ പ്രചാരണം ; വെള്ളിയാഴ്ച വോട്ടെടുപ്പ്

കൊട്ടിക്കലാശം കഴിഞ്ഞു,  ഇനി നിശബ്ദ പ്രചാരണം ; വെള്ളിയാഴ്ച വോട്ടെടുപ്പ്

തിരുവനന്തപുരം: രണ്ടാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ വെള്ളിയാഴ്ച ബൂത്തിലെത്തുന്ന കേരളമടക്കം 13 സംസ്ഥാനങ്ങളിൽ  പരസ്യ പ്രചാരണങ്ങൾ അവസാനിച്ചു. ആവേശം നിറച്ച കൊട്ടിക്കലാശത്തോടെയാണ്  കേരളത്തിൽ പരസ്യ പ്രചാരണം അവസാനിച്ചത് . ഓരോ മണ്ഡലത്തിലെയും പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് നടന്ന കലാശക്കൊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു. കേരളത്തിൽ ശക്തമായ മത്സരം  നടക്കുന്ന വടകരയിലും തൃശൂരിലുമെല്ലാം ആവേശം വാനോളമായി. നാളെ  നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് സ്ഥാനാർഥികളുടെ മുന്നിലുള്ളത്.. മറ്റന്നാൾ ജനം വിധിയെഴുതും.

ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു.

 കലാശക്കൊട്ടിനിടെ വിവിധയിടങ്ങളിൽ എൽഡിഎഫ്–യുഡിഎഫ്–ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി