ഫാ.ഷൈജു കുര്യന്‍ ബിജെപിയില്‍ ചേർന്നു

ഫാ.ഷൈജു കുര്യന്‍ ബിജെപിയില്‍ ചേർന്നു
ത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍ അംഗത്വം എടുത്തു.
കേന്ദ്രമന്ത്രി വി മുരളീധരന്‍ ഫാദര്‍ ഷൈജു കുര്യനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 47 പേരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്. പത്തനംതിട്ടയില്‍ ബി ജെ പി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷച്ചടങ്ങിനിടെയാണ് ഫാ. ഷെെജു കുര്യനും 47 കുടുംബങ്ങളും അംഗത്വമെടുത്തത്. പുതിയ അംഗങ്ങളെ കേന്ദ്രമന്ത്രി വി മുരളീധരൻ മാലയിട്ട് സ്വീകരിച്ചു. ചടങ്ങില്‍ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തി.

കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ടാണ് ഇന്ത്യ വികസിച്ചതെന്നും, വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം നില്‍ക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ഫാ ഷൈജു കുര്യന്‍ പറഞ്ഞു