ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം; ഇ.പി ജയരാജന്റെപരാതിയില് കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്
![ബി.ജെ.പിയില്‍ പോകുമെന്ന് പ്രചാരണം; ഇ.പി ജയരാജന്റെപരാതിയില് കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്](https://worldmalayaleevoice.com/uploads/images/202405/image_870x_664de4f576865.jpg)
തിരുവനന്തപുരം: ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇ പി ജയരാജന് ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തിലായിരുന്നു പരാതി.
ഇ പി ജയരാജന് ഡിജിപിക്ക് നല്കിയ പരാതി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്, ബിജെപി നേതാവ് ശോഭ സുന്ദ്രന്, ടി ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. പരാതിയില്‍ ഇ പി ജയരാജന്റെയും മകന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണവിധേയരെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.