സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; അതീവ ജാഗ്രത

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. നിലവില്‍ 1039 സജീവ കോവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

100 നും 150നും ഇടയിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1185 പേരാണ്. ഇതില്‍ ഏറെയും പേര്‍ കേരളത്തിലാണ് .

കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെഎൻ 1 ആണ് കേസുകള്‍ ഉയരാൻ കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കോവിഡ് പിറോളയുടെ (BA.2.86) പിന്‍ഗാമിയാണ് ഈ പുതിയ വകഭേദം. ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നും ഉണ്ടായതാണ് പിറോള അഥവാ BA. 2.86. നേരത്തേ അമേരിക്ക, യുകെ, ഐലന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരാൻ കാരണം ഈ വകഭേദമായിരുന്നു.

രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ഇവയ്ക്ക് വളരെ എളുപ്പത്തില്‍ സാധിക്കുമെന്നാണ് നേരത്തേ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയത്. 'ജെഎൻ 1 പുതിയ വകഭേദമല്ലെങ്കിലും ഇന്ത്യയെ സംബന്ധിച്ച്‌ പുതിയ വകഭേദമാണ്. ആഗോളതലത്തില്‍ 38 രാജ്യങ്ങളില്‍ ഇത് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. യുകെ, പോര്‍ച്ചുഗല്‍, യുഎസ് അടക്കമുള്ള രാജ്യങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചത്', സാംക്രമിക രോഗ വിദഗ്ധനായ ഡോ. ഈശ്വര്‍ ഗിലാഡ പറഞ്ഞു.