ചെമ്പരുന്ത്:കവിത,ഷീബ വര്‍ഗീസ്‌

ചെമ്പരുന്ത്:കവിത,ഷീബ വര്‍ഗീസ്‌

റാകിപറക്കുന്നചെമ്പരുന്തേനീ
എന്ത്‌കണ്ടുഇന്നെന്റെമുറ്റത്തു
ചിക്കിചികയുന്ന കരിങ്കോഴിപിടയുടെ
കുഞ്ഞുങ്ങളാണോ നിന്റെലക്ഷ്യം

ഉണ്ണികള്‍ക്കെല്ലാംകൊടുത്തശേഷം
'അമ്മ, അടവെച്ചുബാക്കിമുട്ടയെല്ലാം
കരിങ്കോഴിഅതൊന്നു പൊരുന്നയായ്‌-
കുഞ്ഞുങ്ങള്‍ പത്തെണ്ണം വിരിഞ്ഞുവന്നു

കൊല്ലില്ല, തിന്നില്ലഅനാവശ്യമായി
പ്രതികാരമോഅത് തെല്ലുമില്ല
കൂട്ടിനകത്തെന്‍ കുഞ്ഞുങ്ങള്‍ തീറ്റക്കായി
തലതല്ലികരയുന്നുവീണ്ടുംവീണ്ടും

പ്രകൃതിതന്‍നിയമത്തിന്‌അതീതമായീ
ഞാനൊരുപാതകം ചെയ്‌കയില്ല
കൊത്തിഎടുത്താകോഴികുഞ്ഞുമായീ
കുതിച്ചുപറന്നആചെമ്പരുന്ത്‌

ചിറകിലെന്തോതട്ടി പാവംപരുന്തങ്ങു
വീണുപോയൊരു മരചില്ലയിന്മേല്‍
കൊക്കിലെഇരയുംപോയ്‌ കെട്ട്‌പിണഞ്ഞൊരാ
ചരട്‌അതില്‍കുടുങ്ങിആചെമ്പരുന്ത്‌

ചങ്കുപിടഞ്ഞുതേടി അലഞ്ഞാ
ഇണപരുന്തുഅവിടെയാദിക്കിലാകെ
അമ്മയില്ലാകൂട്ടില്‍ ആകുഞ്ഞുങ്ങള്‍
തളര്‍ന്നുറങ്ങിവെറും വയര്‍അതോടെ..

കിടന്നുപിടഞ്ഞുപാവംആപരുന്തു
മരകൊമ്പത്തങ്ങനെ നിസ്സഹയായീ
കുഞ്ഞുങ്ങളെഓര്‍ത്തത് വേദനിച്ചങ്ങനെ
പിടഞ്ഞുപറക്കാന്‍ശ്രമിച്ചുവീണ്ടും

നല്ലോരുപഥികന്‍കണ്ടാപരുന്തിനെ
രക്ഷപെടുത്തിആകുടുക്കില്‍നിന്നും
വിരിമാനംഉള്ളാലെപുണര്‍ന്നുകുതിച്ചങ്ങു
പറന്നാപരുന്തുതന്‍കൂട്ടിലേക്കായ്‌ ...

പട്ടംപറപ്പിച്ചുരസിക്കുംകിടാങ്ങളെ
ഓര്‍ക്കുകപക്ഷിപറവകളെ
ഈഭൂവിന്‍അവകാശംനിങ്ങളെപ്പോല്‍
അവര്‍ക്കുമുണ്ടെന്നുതിരിച്ചറിവീന്‍...




ഷീബ വര്‍ഗീസ്‌