പാക്കിസ്ഥാനി ടെന്നീസ് താരം കുഴഞ്ഞ് വീണ് മരിച്ചു

പാക്കിസ്ഥാനി ടെന്നീസ് താരം കുഴഞ്ഞ് വീണ് മരിച്ചു

 പാക്കിസ്ഥാന്‍ ടെന്നീസ് താരംകുഴഞ്ഞ് വീണ് മരിച്ചു. സൈനബ് അലി നഖ് വി ആണ് മരിച്ചത്. ഐ ടി എഫിന്റെ ജീനിയര്‍ ടൂര്‍ണമെന്റിന് മുന്നോടിയായിപരിശീലന ത്തിന് ശേഷം മുറിയിലെത്തിയ താരം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംഭവം നടന്നത് ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ താരത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണകാരണമായത് ഹൃദയാഘാതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.