ശബരിമലയില്‍ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ചു

ശബരിമലയില്‍ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ചു

ത്തനംതിട്ട: ശബരിമലയില്‍ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് സ്വദേശിനി പദ്മശ്രീയാണ് വൈകീട്ട് 5 മണിക്ക് അപ്പാച്ചിമേട്ടില്‍ മരിച്ചത്.

കുഴഞ്ഞ് വീണ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെറിയ പ്രായം മുതല്‍ തന്നെ കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം പമ്ബ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്