ബൈജൂസ് ഉടമ ബൈജുവിന്റെയും കുടുംബത്തിന്റെയും ആസ്തി 30,600 കോടി രൂപയില്‍ നിന്നും 833 കോടിയിലേക്ക്

ബൈജൂസ് ഉടമ ബൈജുവിന്റെയും കുടുംബത്തിന്റെയും ആസ്തി 30,600 കോടി രൂപയില്‍ നിന്നും 833 കോടിയിലേക്ക്

മുംബൈ: ബൈജൂസ് എന്ന വിദ്യാഭ്യാസ പരിശീലനം നല്‍കുന്ന ടെക് സ്ഥാപനത്തിന്റെ ഉടമയായ ബൈജുവിന്റെയും കുടുംബത്തിന്റെയും ആസ്തി  കഴിഞ്ഞ വര്‍ഷം വരെ 30,600 കോടി രൂപയായിരുന്നു.

എന്നാല്‍ പ്രതിസന്ധികള്‍ ഒന്നായി ഉലച്ചപ്പോള്‍ ആ ആസ്തി തകര്‍ന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൈജുവിന്റെയും കുടുംബത്തിന്റെയും ആസ്തി 833 കോടി രൂപ മാത്രം.

വളരെ അടുത്ത കാലം വരെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് എല്ലാവരുടേയും അഭിമാനമായിരുന്നു. ബൈജു രവിന്ദ്രൻ എന്ന മലയാളി യുവാവ് പെട്ടെന്നാണ് ആഗോള ശ്രദ്ധ നേടിയത്.2022ല്‍ ബൈജൂസിന്റെ വിപണിമൂല്യം 2022-ല്‍ 22 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 1,83,000 കോടി രൂപ) ആയിരുന്നു എന്നോര്‍ക്കുമ്ബോഴാണ് രണ്ടു വര്‍ഷത്തില്‍ ബൈജൂസ് എവിടെ നില്‍ക്കുന്നു എന്ന ദുരന്തം മനസ്സിലാക്കാനാവുക.

എഡ്‌ടെക് സ്ഥാപനത്തില്‍ ഒരു ശതമാനത്തില്‍ താഴെ ഓഹരിയുള്ള അസറ്റ് മാനേജ്മെന്‍റ് കമ്ബനി ബ്ലാക്ക് റോക്കും അടുത്തിടെ ബൈജൂസിന്റെ മൂല്യം വെട്ടിക്കുറച്ചിരുന്നു. നേരത്തെ ബ്ലാക്ക് റോക്ക് തന്നെ ബൈജൂസിന് കണക്കാക്കിയിരുന്ന മൂല്യം 1,83,000 കോടി രൂപആ യിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്ബനിയുടെ മൂല്യം വെറും ഒരു ബില്യണ്‍ ഡോളര്‍ (8,290 കോടി രൂപ) മാത്രമാണെന്നാണ് ബ്ലാക് റോക്ക് കണക്കാക്കുന്നത്.ബ്ലാക്ക്റോക്ക് ഇപ്പോള്‍ ഒരു ബൈജൂസ് ഓഹരിക്ക് 209.6 ഡോളര്‍ മൂല്യമേ കണക്കാക്കുന്നുള്ളൂ.