ബൈജു രവീന്ദ്രനെതിരെ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്

ബൈജു രവീന്ദ്രനെതിരെ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്

ന്യൂഡല്‍ഹി: എഡ്‌ടെക് കമ്ബനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

രാജ്യം വിട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് നടപടി. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് ബൈജു രവീന്ദ്രനെതിരെ ഇഡി നടപടി സ്വീകരിച്ചത്.

ഒരു വര്‍ഷം മുന്‍പ് സമാനമായ നിലയില്‍ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഇത് പുതുക്കുകയാണ് ചെയ്തതെന്ന് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ബൈജു രവീന്ദ്രന്റെ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചു എന്നാണ് ഇഡി ആരോപിക്കുന്നത്. ഏകദേശം 9362 കോടി രൂപയുടെ ചട്ട ലംഘനം നടന്നതായി ഇഡി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.