ചോപ്പ്: കവിത, കാവ്യ ഭാസ്ക്കർ 

ചോപ്പ്: കവിത, കാവ്യ ഭാസ്ക്കർ 

നിന്റെ നെഞ്ചിന്റെ -
യൊത്തനടുക്ക്
പല വർണ്ണങ്ങൾ
ചാലിച്ച്
ഒരു ചിത്രം വരച്ചു..
ചുവന്ന ചായമധികം ചേർത്ത് -
കുഴച്ച് നെഞ്ചിൻ
വാരിയങ്ങ് പൊത്തി.
നീറ്റൽ..!
ചുവപ്പ് നിന്റെ
നെഞ്ചുംകൂട് കടന്ന്
എല്ലുകൾക്കിടയിലൂടെ
ഒലിച്ചിറങ്ങി.
മറ്റു വർണ്ണങ്ങൾ
ചോപ്പിൻ മുന്നിൽ
മുട്ടുകുത്തി.
കത്തിമുന കൊണ്ട്
നിന്റെ കൈത്തണ്ട
കുത്തി മുറിച്ചപ്പോഴും
ചീറിത്തെറിച്ചത്
ചോപ്പായിരുന്നല്ലോ
നല്ല തിളയ്ക്കണ
ചൂട് ചോപ്പ് ....!


 കാവ്യ ഭാസ്ക്കർ