മുംബൈയില്‍ ആറിടത്ത് സ്‌ഫോടനമുണ്ടാകുമെന്ന് പോലീസിന് ഭീഷണിസന്ദേശം

മുംബൈയില്‍ ആറിടത്ത് സ്‌ഫോടനമുണ്ടാകുമെന്ന് പോലീസിന് ഭീഷണിസന്ദേശം

മുംബൈയില്‍ സ്‌ഫോടനപരമ്ബരയുണ്ടാകുമെന്ന് പോലീസിന് പാകിസ്താനില്‍നിന്ന് ഭീഷണിസന്ദേശം. നഗരത്തില്‍ ആറിടത്ത് സ്‌ഫോടനം നടത്തുമെന്നാണ് മുംബൈ പോലീസിന് ഭീഷണിസന്ദേശം ലഭിച്ചത്.

വർളിയിലെ ട്രാഫിക് പോലീസ് കണ്‍ട്രോള്‍ സെന്ററിലാണ് പാകിസ്താൻ ഫോണ്‍നമ്ബറില്‍നിന്ന് സന്ദേശമെത്തിയതെന്ന് പോലീസ് പറഞ്ഞു.

ഇതേത്തുടർന്ന് നഗരത്തില്‍ അതിജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ഭീഷണിസന്ദേശം നല്‍കിയയാളെ കണ്ടെത്താനും അന്വേഷണം ഊർജിതമാക്കി.