"ഭാരതീയം-2024" ഇൻഡ്യൻ റിപ്പബ്ലിക് ദിനാഘോഷവും, ഡബ്ല്യു എം സി അന്താരാഷ്ട്ര കലാ - സാംസ്കാരിക സമിതി പ്രവർത്തന ഉദ്ഘാടനവും

"ഭാരതീയം-2024"  ഇൻഡ്യൻ റിപ്പബ്ലിക് ദിനാഘോഷവും, ഡബ്ല്യു എം സി അന്താരാഷ്ട്ര കലാ - സാംസ്കാരിക സമിതി പ്രവർത്തന ഉദ്ഘാടനവും
ദുബായ് : ലോക മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിൽ ഭാഗമായ അന്താരാഷ്ട്ര കലാ-സാംസ്കാരിക സമിതി, "ഭാരതീയം-2024 "എന്ന പേരിൽ ഇൻഡ്യൻ റിപ്പബ്ലിക് ദിനാഘോഷവും,ഡബ്ല്യുഎം സി ഇന്റർനാഷണൽ ആർട്സ് & കൾച്ചറൽ ഫോറം പ്രവർത്തന ഉത്ഘാടനവും, 2024 ജനു. 26 വൈകിട്ട് 8.00 (യു എ ഇ സമയം) സൂം വേദിയിലൂടെ നടത്തപ്പെടുന്നു.
 
ആഗോള പ്രതിഭകൾ അണിയിച്ചൊരുക്കുന്ന,ദേശഭക്തിഗാനങ്ങൾ,നൃത്ത നൃത്യങ്ങള്‍,സംഗീത നിശ തുടങ്ങിയ വിവിധ കലാപരി പാടികളുമായി, ശ്രുതിലയ താളമേള ങ്ങളോടെ കലയുടെ കേളികൊട്ടുണരുന്ന വർണ്ണങ്ങളുടെ വസന്തരാവ് ഒരുക്കിയിരിക്കുകയാണെന്ന് സമിതി പ്രസിഡൻ്റ് ശ്രീ. ചെറിയാൻ ടി കീക്കാട് അറിയിച്ചു. 
 
പരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം വെസ്റ്റ് ബംഗാൾ ഗവർണർ ബഹു. ഡോ. സി.വി ആനന്ദബോസ് നിർവ്വഹിക്കപ്പെടുന്നതായിരിക്കും.  ശ്രീ.പി.എം. നായർ ഐപിഎസ് റിട്ട. ഡിജിപി എൻഡിആർഎഫ്, മലയാള സിനിമയുടെ പ്രീയ സംവിധായകൻ ശ്രീ. ബ്ലസി , പ്രശസ്ത കവിയും, സംഗീത സംവിധാനയകനുമായ ശ്രീ. രാജീവ് ആലുങ്കൽ തുടങ്ങി കല-സാംസ്കാരിക- സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.
 
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികളായ ശ്രീ. ഗോപാലപിള്ള ഗ്ലോബൽ ചെയർമാൻ) ശ്രീ. ജോൺ മത്തായി ( ഗ്ലോബൽ പ്രസിഡൻ്റ്) ശ്രീ. പിൻ്റോ കണ്ണമ്പള്ളി(ഗ്ലോബൽ ജന. സെക്രട്ടറി) തുടങ്ങി ആഗോള - റീജിനൽ - പ്രവിശ്യാ നേതാക്കൾക്കൊപ്പം ലോകത്തിൻ്റെ 35 രാജ്യങ്ങളിലുള്ള 145 പ്രവിശ്യയിലെ പ്രതിനിധികൾ സാംസ്കാരിക സമ്മേളനത്തിന് സാഷ്യം വഹിക്കുന്നു.
 
സർഗ്ഗാത്മകതയുടെ ആത്മാവിഷ്ക്കാരത്തിനായി സാംസ്കാരിക സൗഹൃദ വേദിയുടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ 
 
1) Mr. Cherian T Keekkad President 
 
Dubai Middle East Region
 
2) Mr. Vinod Narayanan Vice President 
 
Bahrain Middle East Region ( ഭാഷ - സംസ്കാരം)
 
3) Mr. Sooraj Lal Gen. Secretary 
 
Dubai Middle East Region (നാടകം)
 
4) Ms. Krishna Kiran Joint Secretary 
 
Sharjah Middle East Region ( നൃത്തം)
 
5) Mr. David Geevarghese  
 
Treasure Ajman Middle East Region (സാഹിത്യം)
 
6) Mrs. Santha Pillai Advisory Board Chairperson America Region
 
7) Chinnu Padayattil Advisory Board Vice- Chairperson Europe Region 
 
Committee Members
 
1) Mr. Shankar Music UAQ ME Region 
 
2)Mr. Keny D'silva Joint Convenor Drama Ajman ME
 
3) Mr. Raju Kunnakkatt Joint Convenor Literature Ireland Europe
 
4) Mr. Nivin wilfred Social Media ,Join.Convenor America
 
5)Mr. Shaji Dason Tech. Support, Ajman Mid.East
 
6) Prakash Prabhakar Social Media Convenor, India
 
7) Shejien Sujith Joint Convenor Dance,Bahrain ME
 
8) Anu Allen Joint Convenor (ഭാഷ- സംസ്കാരം) Bahrain ME Region 
 
ചെറിയാൻ ടി കീക്കാട്  പ്രസിഡന്റ് , ഡബ്ല്യു എം സി അന്താരാഷ്ട്ര കലാ - സാംസ്കാരിക സമിതി