ഓസ്‌ട്രേലിയയില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു

ഓസ്‌ട്രേലിയയില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു

ന്യൂഡല്‍ഹി: ഓസ്ട്രലിയയിലെ വിക്ടോറിയ- ഫിലിപ്പ് ദ്വീപിലെ പീച്ച്‌ ബീച്ചില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു.

20 വയസ്സുള്ള രണ്ട് സ്ത്രീകളും ഒരു പുരുഷനും 40 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉച്ചയോടെയാണ് നാല് പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു, നാലാമത്തെയാള്‍ ആശുപത്രിയില്‍ വെച്ച്‌ മരിച്ചതായുമാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ മൂന്നു പേര്‍ മെല്‍ബണിലെ താമസക്കാരായിരുന്നു.

കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വാര്‍ത്ത പങ്കുവെക്കുകയും മെല്‍ബണിലെ കോണ്‍സുലേറ്റ് ജനറല്‍ മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.