ഉമ്മൻ ചാണ്ടിയുടെ ഓർമയിൽ പുതുപ്പള്ളി...... കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ ഗാന്ധി

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് സ്മൃതിസംഗമം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ തുടങ്ങി നിരവധിപേർ ചടങ്ങില്‍ പങ്കെടുത്തു.
നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തി. ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
"... ഞാൻ ആർഎസ്‌എസിനോടും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യോടും പ്രത്യയശാസ്ത്രപരമായി പോരാടുന്നു, ആശയങ്ങളുടെ മണ്ഡലത്തിൽ ഞാൻ അവരോട് പോരാടുന്നു... അവരോടുള്ള എന്റെ ഏറ്റവും വലിയ പരാതി അവർക്ക് ആളുകളോട് വികാരമില്ല എന്നതാണ്. നിങ്ങൾക്ക് എന്ത് പ്രസംഗങ്ങൾ നടത്താം, ആളുകളോട് വികാരമില്ലെങ്കിൽ, ആളുകളെ ബന്ധിപ്പിക്കാനും കെട്ടിപ്പിടിക്കാനും നിങ്ങൾ തയ്യാറല്ല, നിങ്ങൾ ഒരു നേതാവാകില്ല..." കോൺഗ്രസ് എംപിയും ലോക്സഭാ ഉപാധ്യക്ഷനുമായ രാഹുൽ ഗാന്ധി പങ്കുവെച്ചു.