ബിജെപിയിൽ ചേർന്നില്ലെങ്കില്‍ ഇഡിയെ ഉപയോഗിച്ച്‌ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി: അതിഷി മര്‍ലേനയ്ക്ക് ഇലക്ഷൻ കമ്മീഷന്റെ നോട്ടീസ്

ബിജെപിയിൽ  ചേർന്നില്ലെങ്കില്‍ ഇഡിയെ ഉപയോഗിച്ച്‌  അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി: അതിഷി മര്‍ലേനയ്ക്ക് ഇലക്ഷൻ കമ്മീഷന്റെ  നോട്ടീസ്
ആംആദ്മി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മർലേനയ്ക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസയച്ചു. ബിജെപിയിലേക്ക് ചേർന്നില്ലെങ്കില്‍ ഇഡിയെ ഉപയോഗിച്ച്‌ തന്നെയും മറ്റ് മൂന്ന് ആംആദ്മി നേതാക്കളെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അതിഷി ആരോപിച്ചിരുന്നു.
സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി എന്നാരോപിച്ച്‌ ബിജെപി നല്‍കിയ പരാതിയിൻമേലാണ് അതിഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് മുമ്ബായി മറുപടി സമർപ്പിക്കണം.

മാർച്ച്‌ ഒന്നിന് സ്ഥിരീകരിക്കാനാകാത്തതും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശം നല്‍കിയിരുന്നു.