കെ കവിതയ്ക്ക് തിരിച്ചടി; മദ്യനയ അഴിമതി കേസില്‍ ജാമ്യമില്ല
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ബി.ആര്.എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം നല്‍കിയില്ല. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ബി.ആര്.എസ് നേതാവ് കെ കവിതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. കെ കവിത നൂറ് കോടി രൂപ നേതാക്കള്‍ക്ക് നല്‍കിയെന്നും ഇഡി പറയുന്നു.