മാലദ്വീപ് പ്രസിഡന്റ് മുയിസുവിനെ ഇംപീച്ച്‌ ചെയ്യാൻ പ്രതിപക്ഷ നീക്കം

മാലദ്വീപ് പ്രസിഡന്റ് മുയിസുവിനെ ഇംപീച്ച്‌ ചെയ്യാൻ പ്രതിപക്ഷ നീക്കം

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച്‌ ചെയ്യാൻ പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യപ്രതിപക്ഷമായ മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയാണ്(എം.ഡി.പി) പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യാൻ ഒരുങ്ങുന്നത്.

ചൈനയോട് കടുത്ത ആഭിമുഖ്യം പുലർത്തുന്ന മുയിസു അടുത്തിടെ ചൈനീസ് ചാരക്കപ്പലിന് രാജ്യത്ത് നങ്കൂരമിടാൻ അനുവാദം നല്‍കിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ഇതെ ചൊല്ലി പാർലമെന്റില്‍ വലിയ ബഹളമുണ്ടായി

ഇംപീച്ച്‌മെന്റിനായുള്ള നടപടികള്‍ പ്രതിപക്ഷം പാർലമെന്റില്‍ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഡെമോക്രാറ്റുകളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എം.ഡി.പി മുയിസുവിനെതിരെ നീക്കം നടത്തുന്നത്.