അക്ഷരങ്ങൾ: കവിത , ഷാമിനി

അക്ഷരങ്ങൾ:  കവിത , ഷാമിനി

 

ഷാമിനി 

 

മുഖംമൂടി അണിഞ്ഞൊരീ വർണ്ണ

പ്രപഞ്ചത്തിലെ വേഷങ്ങളിൽ

ഉണർവിൻ കാറ്റായി മാറിയിന്നെന്റെ

പുസ്തകങ്ങൾ................ മുകിലനും,

സമുദ്ര ശിലയും, മീശയും,

നൊമ്പരചിന്തുകൾ, ക്രിസ്തുഭാഗതവും,

വിസ്മയകാഴ്ചകൾ അങ്ങനെ

പല, പല പേരുകളിൽ

മാറത്തടുക്കിയ പുസ്തകങ്ങൾ,

നിത്യവസന്തങ്ങളായിവിടർന്നെൻ

പല രാവുകളിലും

അക്ഷരമൊരു പ്രണയിനി-

യാണ് ചതിക്കില്ലൊരിക്കലും,

വെട്ടിയും തിരുത്തിയും നേരം

പോകുന്നതറിയാതെ എൻ

എഴുത്തു പുരയിലെ തടവറയിൽ

അക്ഷരങ്ങളുമായി കലപില കൂട്ടി

ദിനങ്ങളിന്നൊരു ഉത്സവങ്ങളായി

മാറി ജീവിതമെന്ന വിശുദ്ധ ലിഖിതം

പോലെ അക്ഷരങ്ങളെ കാമുകനാക്കി

പ്രാണനായി ഭക്ഷിച്ചു കിനാക്കൾ

നെയ്യുമ്പോളെൻ തൂലികയെന്നപടവാൾ

സൂര്യനെപോലെ അഗ്നിയായി ജ്വലിച്ചു

സൂര്യകാന്തി പൂവുപോലെ അറിവിന്റെ

പാതയോരത്തു വിരിഞ്ഞു!!!     

 

വായനാദിനത്തിനായി സമർപ്പണം