ലക്ഷദ്വീപില്‍ സ്‌നോര്‍കെലിംഗ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്ഷദ്വീപില്‍ സ്‌നോര്‍കെലിംഗ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ക്ഷദ്വീപില്‍ സ്നോര്‍ക്കലിങ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലാണ് താൻ ലക്ഷദ്വീപിലെത്തിയപ്പോള്‍ സ്നോര്‍ക്കലിങ് ചെയ്തുവെന്ന് മോദി വെളിപ്പെടുത്തിയത്.

ലക്ഷദ്വീപിലെ ബീച്ചുകളിലൂടെയുള്ള നടത്തത്തെ കുറിച്ചും മോദി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെത്തിയ നരേന്ദ്ര മോദി 1,150 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്റെ താമസത്തിനിടെ ലക്ഷദ്വീപില്‍ വെച്ച്‌ സ്നോര്‍ക്കലിങ് ചെയ്യാൻ ഞാൻ ശ്രമിച്ചു. അത് ആഹ്ലാദകരമായ അനുഭവമായിരുന്നുവെന്ന് മോദി എക്സില്‍ കുറിച്ചു.

സ്നോര്‍ക്കലിങ്ങിനിടെ കണ്ട കടലിന്റെ ചിത്രങ്ങളും മോദി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനൊപ്പം അതിരാവിലെ ബീച്ചിലൂടെ നടക്കുന്നതിന്റെ അനുഭവവും മോദി തന്റെ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ വികസനം കൊണ്ടു വരികയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.