തെലങ്കാനയില്‍ വ്യോമസേന പരിശീലന വിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

തെലങ്കാനയില്‍ വ്യോമസേന പരിശീലന വിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

തെലങ്കാനയിലെ ദിണ്ടിഗലില്‍ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം.

പരിശീലകനും കേഡറ്റുമടക്കം രണ്ടുപേരുടെ മരണത്തിന് കാരണമായ അപകടത്തിന്റെ കാരണം കണ്ടെത്താൻ എയര്‍ഫോഴ്സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് പതിവ് പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനം ഇന്ന് രാവിലെ 8.55 ഓടെയാണ്‌ അപകടത്തില്‍പ്പെട്ടത്. വിമാനം പാറക്കല്ലുകള്‍ക്കിടയില്‍ പതിച്ച്‌ തീ പിടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പരിശീലകനായ പൈലറ്റും ട്രെയിനി പൈലറ്റുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടം നടന്ന അപ്പോള്‍ തന്നെ ഇരുവര്‍ക്കും മരണം സംഭവിക്കുകയും ചെയ്തു