സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി ഗുരുവായൂരിലെത്തും

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി ഗുരുവായൂരിലെത്തും
ടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തൃശൂരിലെത്തും.
ജനുവരി 17 ന് ഗുരുവായൂരിലാണ് വിവാഹ ചടങ്ങ്. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പോലീസ് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. നേരത്തെ സുരേഷ് ഗോപിയും കുടുംബം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിവാഹചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഹെലിപാഡുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. സുരക്ഷ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറും.

മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വരന്‍. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന മഹിളാ സമ്മേളനത്തിനിടെ സുരേഷ് ഗോപിക്കൊപ്പം മക്കളായ ഭാവ്നി സുരേഷ്, മാധവ് എന്നിവരും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു