മൂന്ന് പ്രതികളെയും 14 ദിവസം റിമാൻഡില്‍ വിട്ട് കോടതി ; തിങ്കളാഴ്‌ച്ച കസ്റ്റഡി അപേക്ഷ നല്‍കാൻ പൊലീസ്

മൂന്ന് പ്രതികളെയും 14 ദിവസം റിമാൻഡില്‍ വിട്ട് കോടതി ; തിങ്കളാഴ്‌ച്ച കസ്റ്റഡി അപേക്ഷ നല്‍കാൻ പൊലീസ്

കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെയും ഈ മാസം പതിനഞ്ചുവരെ റിമാൻഡ് ചെയ്തു.

മാമ്ബള്ളിക്കുന്നം കവിതാരാജില്‍ കെആര്‍ പത്മകുമാര്‍ (52), ഭാര്യ എംആര്‍ അനിതകുമാരി (45), മകള്‍ പിഅനുപമ (20) എന്നിവരെ 14 ദിവസത്തേയ്ക്കാണു റിമാൻഡ് ചെയ്തത്.

പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും അനിതകുമാരി, അനുപമ എന്നിവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി. അതേസമയം, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് സൂചന. പ്രതികള്‍ക്കെതിരെ വലിയ ഗൂഢാലോചന ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്