കഥയില്ലാത്ത ഒരു കഥ; പഞ്ഞി

Nov 26, 2026 - 06:57
 0  2
കഥയില്ലാത്ത ഒരു കഥ; പഞ്ഞി
ഒരിക്കൽ ഒരിടത്ത് ഒന്നുമുണ്ടായിരുന്നില്ല.
അവിടെ ആരും താമസിച്ചിരുന്നില്ല. ആരും ആരെയും കാത്തിരുന്നില്ല. ആരും ആരെയും സ്നേഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ ആർക്കും സങ്കടവുമില്ലായിരുന്നു.
ഒരു ദിവസം ഒന്നുമില്ലാത്ത ആ സ്ഥലത്തേക്ക് ഒരാൾ വന്നു.
അയാൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. കേൾക്കാൻ ആരുമുണ്ടായിരുന്നില്ലെങ്കിലും അയാൾ കുറച്ചുനേരം സംസാരിച്ചു.
പിന്നെ അയാൾ മടങ്ങിപ്പോയി.
അയാൾ വന്നതും പോയതും ആരും അറിഞ്ഞില്ല.
പക്ഷേ, അയാൾ ഇരുന്നിടത്ത് ഒരു ചെറിയ ശൂന്യത ബാക്കിനിന്നു.
ആ ശൂന്യതയിലേക്ക് പിന്നീട് ആരോ ഒരാൾ വന്നു. അയാൾക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.
അതുകൊണ്ട് എനിക്കും 
ഒന്നും പറയാനില്ല!