ഇന്ത‍്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്; പി.ടി. ഉഷ മത്സരിക്കില്ല

Nov 24, 2026 - 18:44
 0  2
ഇന്ത‍്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്; പി.ടി. ഉഷ മത്സരിക്കില്ല

ന‍്യൂഡൽഹി: ഇന്ത‍്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിലവിലെ അധ‍്യക്ഷ പി.ടി. ഉഷ നാമനിർദേശ പത്രിക സമർപ്പിച്ചില്ല. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട സമയം അവസാനിച്ചു. മുൻ ഡൽഹി ബിജെപി അധ‍്യക്ഷൻ വീരേന്ദ്ര സച്ദേവ ഉൾപ്പടെ 3 പേർ അധ‍്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്.

ഡിസംബർ 5ന് നടക്കുന്ന ഐഒഎ തെരഞ്ഞെടുപ്പിൽ ഉപാധ‍്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ അഞ്ജു ബോബി ജോർജ് നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്.