സ്വിഗ്ഗിയില്‍ ജീവനക്കാരന്‍ അടിച്ചുമാറ്റിയത് 33 കോടി!
ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്ബനിയായ സ്വിഗ്ഗിയില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ് പുറത്തുവിട്ട് കമ്ബനി. ജൂനിയറായ മുന്‍ ജീവനക്കാരന്‍ 33 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കമ്ബനി കണ്ടെത്തിയത്.
2023-24 സാമ്ബത്തിക വര്‍ഷത്തിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് കമ്ബനി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.പി.ഒയ്ക്കായി തയാറെടുക്കുന്ന കമ്ബനിയില്‍ ഇത്ര വലിയ ക്രമക്കേട് നടന്നെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിട്ടുണ്ട്. കമ്ബനിയുടെ കോര്‍പറേറ്റ് സംവിധാനവും അതിന്റെ കാര്യക്ഷമതയും വളരെ മോശം അവസ്ഥയിലാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉയരുന്നുണ്ട്.
2023-24 സാമ്ബത്തിക വര്‍ഷം 2,350 കോടി രൂപയായിരുന്നു സ്വിഗ്ഗിയുടെ നഷ്ടം. മുന്‍ വര്‍ഷത്തേക്കാള്‍ 44 ശതമാനം നഷ്ടം കുറയ്ക്കാന്‍ സാധിച്ചിരുന്നു.