ചില ഗാനങ്ങളുണ്ട്... മറന്നുപോയ ഏതോ കാലത്തിന്റെ ഗന്ധവും കാഴ്ചകളും അനുഭവങ്ങളും ചേർത്തുപിടിച്ചുകൊണ്ടാണ് അവ നമ്മുടെ ഹൃദയത്തിലേക്ക് കടന്നുവരുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് അദ്ദേഹം തന്നെ ഈണം പകർന്നപ്പോൾ, ചിത്രയുടെ തരളിതമായ സ്വരംകൂടി ഇഴചേർന്ന് പിറന്നത് അത്തരമൊരു അനശ്വരഗാനമാണ്. 'പാർവണപ്പാൽമഴ പെയ്തൊഴിയും പാലപ്പൂമണപ്പുഴയൊഴുകും' എന്ന ആ ഗാനം ഇന്നും കേൾക്കുമ്പോൾ മനസ്സിൽ നിറയുന്നത് പച്ചപ്പിന്റെ നനവുള്ള ഒരു കാവും, ആളൊഴിഞ്ഞ വഴിത്താരകളും, കലപില കൂട്ടുന്ന കിളിക്കൂട്ടങ്ങളുമാണ്. ആ കാവിന്റെ നിഗൂഢമായ നിശ്ശബ്ദതയ്ക്കിടയിൽ ഇടയ്ക്കിടെ വന്നുപോകുന്ന, ജാനകിക്കുട്ടിക്കു മാത്രം കാണാൻ കഴിയുന്ന കുഞ്ഞാത്തോലും ഓർമകളിൽ തെളിയുന്നു. വെള്ളാരംകണ്ണുകളുടെ തിളക്കവും തീക്ഷ്ണതയും ഇന്നും ഏതോ കാവിന്റെ ഇലച്ചാർത്തുകൾക്കിടയിൽനിന്ന് മനസ്സിനെ തഴുകിയുണർത്തുന്നതുപോലെ...
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത്, ജോമോൾ നായികയായെത്തിയ 'എന്ന് സ്വന്തം ജാനകിക്കുട്ടി' എന്ന സിനിമ മലയാളിയുടെ ഭാവനാലോകത്ത് ഇന്നും മായാത്തൊരു ഇടം നേടിയിട്ടുണ്ട്. ആ ചിത്രത്തിലെ നിഗൂഢസൗന്ദര്യം നിറഞ്ഞ യക്ഷിക്കഥാപാത്രമായ കുഞ്ഞാത്തോലിനെ അവതരിപ്പിച്ച ചഞ്ചൽ, പ്രേക്ഷകഹൃദയങ്ങളിൽ ഒരിക്കലും മായാത്തൊരു രൂപമായി മാറുകയായിരുന്നു. ചുരുണ്ട മുടിയും വെള്ളാരംകണ്ണുകളുമുള്ള ആ അത്ഭുതസുന്ദരി വെറുമൊരു സാങ്കൽപ്പിക കഥാപാത്രമായിരുന്നില്ല; ബാല്യത്തിന്റെ നിഷ്കളങ്കതയും ഭാവനയുടെ വിസ്മയവും മിത്തുകളുടെ മാസ്മരികതയും ഒത്തുചേർന്ന ഒരു അനുഭവമായിരുന്നു.
കാലം എത്ര പിന്നിട്ടാലും ആ പാട്ടിന്റെ ഈരടികൾ കേൾക്കുമ്പോൾ മനസ്സ് വീണ്ടും ആ കാവിലെത്തും. പാലപ്പൂ ഗന്ധം നിറഞ്ഞ വഴികളിലൂടെ കുഞ്ഞാത്തോൽ വീണ്ടും കടന്നുവരും.
പാർവണ പാൽമഴ പെയ്തൊഴിയും പാലപ്പൂമണ പുഴയൊഴുകും എന്ന ഗാനവും
നിലാവുള്ള രാത്രികളിൽ ഒഴുകി വരുന്ന പാലപ്പൂവിൻ്റെ സുഗന്ധമുള്ള യക്ഷി
ചന്ദനനിറവും വെള്ളാരങ്കല്ലിന്റെ നിറമുള്ള കണ്ണുകളുള്ള യക്ഷിയെ എങ്ങനെ മറക്കാനാവും?
എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ആ യക്ഷി ഇന്നും മനസ്സില്‍ നിലാവില് ഒഴുകി വരുന്ന പാലപ്പൂവിന്റെ സുഗന്ധം പോലെ നിറഞ്ഞുനില്‍പ്പുണ്ട്.
മുറുക്കിച്ചുവപ്പിച്ചപോലെ ചെഞ്ചുണ്ടുകളുള്ള, പനങ്കുലപോലെ അഴിഞ്ഞുലഞ്ഞ മുടിയുള്ള, വശ്യമായി ചിരിക്കുന്ന ആ യക്ഷി സൗന്ദര്യത്തോട് ശരിക്കും പ്രണയം തോന്നിയിരുന്നു.
ചിത്രച്ചേച്ചി പാടിയ പാർവണപാൽമഴ പെയ്തൊഴിയും
എന്ന ആ ഗാനത്തോടും പ്രണയമായിരുന്നു ....
ഈ പാട്ടിലെ :
എന്തു വേണം സഖീ എന്തു വേണം ഇനി നിനക്കെന്തു വേണം ?
ഈ വരികൾ .... ഒരു രക്ഷയുമില്ല: അപാരമായ ഫീൽ ആണ്.
പാർവണ പാൽമഴ പെയ്തൊഴിയും
പാലപ്പൂമണ പുഴയൊഴുകും
ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം
ആകാശപ്പനയിൽ ഞാൻ പണിഞ്ഞുതരും
മനസിന്റെ നീലാംബരങ്ങളെ അതിലോലമായി തൊടുന്ന
എം. ടിയുടെ കഥ. കൈതപ്രം ഈണവും ഗാനരചനയും നിര്‍വ്വഹിച്ച ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും അതിമനോഹരങ്ങളാണ്
ഋതുമതിപ്പെണ്ണിന് ഞൊറിഞ്ഞുടുക്കാൻ
കസവണിക്കോടി കണികോടി
ആയിരത്തൊന്ന് തളിർവെറ്റിലയിൽ
സ്വർണ്ണനക്ഷത്ര കളിപ്പാക്ക്
പാടാൻ സ്വർഗ്ഗവാതിൽ കിളിപ്പാട്ട്
കുഞ്ഞാത്തോലും ജാനകിക്കുട്ടിയും തമ്മിലുള്ള സൗഹൃദം അത്ര മേൽ ഹൃദ്യമാക്കി അവതരിപ്പിച്ച സിനിമ.
ഇന്നും കുഞ്ഞാത്തോല് ജാനകികുട്ടിയോട് യാത്ര പറഞ്ഞു പിരിയുന്ന അവസാനരംഗം വല്ലാത്ത വേദനയോടെ കൂടിയേ കാണാനാവു .
ചിലങ്കകൾ കിലുങ്ങും സ്വരമേളം
ആതിരരാവിൻ തിരുവരങ്ങ്
താമരക്കുമ്പിളിൽ ശലഭഗീതം
നിനക്കാടാൻ അമ്പിളികളിയൂഞ്ഞാൽ
ആശകൾ നീർത്തും മയിൽപ്പീലി
ബാല്യകാലത്തിന്റെ നിഷ്കളങ്കതയും കൗതുകങ്ങളും,
പിന്നില്‍ വന്ന് കണ്ണുപൊത്തി പൊട്ടിച്ചിരിക്കുമ്പോഴുള്ള ആ കുട്ടിത്തവും
പിന്നെ..നിന്നോടു പറയാതെ ഉള്ളില്‍ കരുതിയ എന്റെ പ്രിയപ്പെട്ട രഹസ്യങ്ങളും……
.നിന്റെ കണ്ണുകളില്‍ വിടര്‍ന്ന മന്ദസ്മിതത്തിന്റെ ആദ്യദലങ്ങളെ ഇമചിമ്മാതെ നോക്കി നിന്ന എന്റെ പ്രണയനിമിഷദലങ്ങളും…..
എന്തു വേണം സഖി .... എന്തുവേണം ..
ഇനി നിനക്കെന്തുവേണം .....
രാത്രിയിലെ കാറ്റിൽ ഒഴുകി വരുന്ന പാലപ്പൂമണം പോലെ ഒരു സൗഹൃദത്തേക്കാൾ ഇനി നിനക്കെന്തു വേ.....ണം … ?
പാർവണ പാൽമഴ പെയ്തൊഴിയും പാലപ്പൂമണ പുഴയൊഴുകും