ആടുജീവിതം റെക്കോർഡ് കളക്ഷനിലേക്ക്

ആടുജീവിതം റെക്കോർഡ് കളക്ഷനിലേക്ക്

ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം റെക്കോർഡ് കളക്ഷനിലേക്ക്. ആദ്യദിനത്തില്‍ ആഗോളതലത്തില്‍ 16.7 കോടി രൂപ സ്വന്തമാക്കിയ ചിത്രം രണ്ടാം ദിനവും മികച്ച കളക്ഷനാണ് റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടാം ദിന കളക്ഷൻ കൂടി ചേർത്ത് കൂട്ടുമ്ബോള്‍ സിനിമ ആഗോളതലത്തില്‍ 30 കോടി രൂപയില്‍ അധികം നേടി എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

കേരളത്തില്‍ നിന്ന് മാത്രമായി ആദ്യദിനം സിനിമ 6.5 കോടി നേടിയെന്നാണ് സൂചന. 75.09 ശതമാനം ഒക്യുപൻസിയാണ് വ്യാഴാഴ്ച സിനിമയ്ക്ക് ലഭിച്ചത്. വാരാന്ത്യം, ഞായറാഴ്ച, ഈസ്റ്റർ എന്നിവ കാണിക്കിലെടുത്താല്‍ വരും ദിവസങ്ങളില്‍ സിനിമയുടെ കളക്ഷനില്‍ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ