പവന്‌ അരലക്ഷം കടന്ന്‌ സ്വര്‍ണവില

പവന്‌ അരലക്ഷം കടന്ന്‌ സ്വര്‍ണവില

ട്ടാഞ്ചേരി : ദുഃഖവെള്ളി ദിനത്തില്‍  ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന്‌ അരലക്ഷം കടന്നു.

ഒറ്റദിവസം കൊണ്ട്‌ പവനു കൂടിയത്‌ 1040 രൂപ. കച്ചവടം ഇല്ലാതിരുന്നതിനാല്‍ ഇന്നലെ പവന്‌ 200 രൂപ വിലകുറച്ചു (50,200 രൂപ). കഴിഞ്ഞ രണ്ടുദിവസത്തിനിടെ പവന്‌ 840 രൂപയുടെ വര്‍ധന.
രാജ്യാന്തരവിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 2233 ഡോളറിലാണു വ്യാപാരം നിര്‍ത്തിയത്‌. ഇതോടെ രാജ്യാന്തര, ആഭ്യന്തരവിപണികളില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്‌ നിക്ഷേപങ്ങള്‍ക്കു പലിശനിരക്ക്‌ ഉയര്‍ത്താത്തതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്‌