'മഞ്ഞുമ്മൽ ബോയ്സ്'-കോളിവുഡിൽ പത്ത് കോടി നേടുന്ന ആദ്യ മലയാള ചിത്രം

'മഞ്ഞുമ്മൽ ബോയ്സ്'-കോളിവുഡിൽ പത്ത് കോടി നേടുന്ന ആദ്യ മലയാള ചിത്രം

ചിദംബരത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ  ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിന് പുറത്തും തരംഗം സൃഷ്ടിക്കുകയാണ്. തമിഴ്നാട്ടിൽ 10 കോടി നേടുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്.

തമിഴ്നാട്ടിൽ ആദ്യമായാണ് ഒരു നോൺ- ഡബ്ബ്ഡ് സിനിമയ്ക്ക് ഇത്രയുമധികം മികച്ച പ്രേക്ഷക പ്രതികരണങ്ങളും കളക്ഷനും ലഭിക്കുന്നത്. ബുക്ക് മൈ ഷോയിലും ചിത്രം തരംഗമായിരിക്കുകയാണ്. മണിക്കൂറിൽ 18000 ടിക്കറ്റുകൾ വരെ വിറ്റുവെന്നാണ്   റിപ്പോർട്ടുകൾ. ചിത്രം ഇതുവരെ വേൾഡ് വൈഡ് കളക്ഷനായി 75 കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.