വിലക്ക് ലംഘിച്ച്‌ നവകേരള സദസിലെത്തി; എ വി ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്തു

വിലക്ക് ലംഘിച്ച്‌ നവകേരള സദസിലെത്തി; എ വി ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട്: നവകേരളാസദസില്‍ പങ്കെടുത്ത മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു.

നവകേരള സദസിനെതിരായ ബഹിഷ്‌കരണാഹ്വാനം യുഡിഎഫിന്റേതാണെന്നും തന്റേതല്ലെന്നും എ വി ഗോപിനാഥ് പ്രതികരിച്ചിരുന്നു.

ജനങ്ങളുമായി സംവാദം നടത്താന്‍ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്. മുന്‍ എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ വി ഗോപിനാഥ് സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് നവകേരള സദസിന്റെ പാലക്കാട്ട് നടന്ന പ്രഭാത യോഗത്തിലേക്ക് എത്തിയത്.