മാസപ്പടി കേസ്: സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയ്ക്ക് ഇഡിയുടെ നോട്ടീസ്

മാസപ്പടി കേസ്: സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയ്ക്ക് ഇഡിയുടെ നോട്ടീസ്

കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.

തിങ്കളാഴ്ച്ച രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് നിര്‍ദേശം. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് സിഎംആര്‍എല്ലിലെ ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരായില്ല. ഫിനാന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ചോദ്യം ചെയ്യലിന് എത്താതിരുന്നത്.

ഉദ്യോഗസ്ഥന്‍ നോട്ടീസിനോട് പ്രതികരിക്കുകയോ, രേഖകള്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നും ഇഡി പറഞ്ഞു. കമ്ബനിയുടെ ഫിനാന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ആദ്യം ചോദ്യം ചെയ്യാനായിരുന്നു ഇഡിയുടെ നീക്കം. കമ്ബനിയുടെ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളുമായി കൊച്ചി ഓഫീസില്‍ ഹാജരാകാനായിരുന്നു ഇഡി നിര്‍ദേശിച്ചത്.

അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്ബനിയായ എക്‌സാലോജിക്ക് സൊല്യൂഷന്‍സും സിഎംആര്‍എല്ലും തമ്മിലുള്ള ദുരൂഹ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നേരത്തെ കേസെടുത്തിരുന്നു. എസ്‌എഫ്‌ഐഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി കേസ് ഏറ്റെടുത്തത്.

മുഖ്യമന്ത്രി മകള്‍ വീണ വിജയന്റെ കമ്ബനിയും സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ 1.72 കോടി രൂപയുടെ സാമ്ബത്തിക ഇടപാടിലാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്.