കോഴിക്കോട്ടെ അവയവമാറ്റ ആശുപത്രിക്ക് ആലിൻ ഷെറിന്‍റെ പേര് നൽകും: മുഖ്യമന്ത്രി

Feb 16, 2026 - 16:52
 0  8
കോഴിക്കോട്ടെ അവയവമാറ്റ ആശുപത്രിക്ക് ആലിൻ ഷെറിന്‍റെ പേര് നൽകും: മുഖ്യമന്ത്രി

സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

കോഴിക്കോട് വരാൻ പൊകുന്ന സംസ്ഥാനത്തെ ആദ്യത്തെ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാസ് പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുബത്തോട് പറഞ്ഞു.

കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ പ്രവൃത്തി മഹത്തരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുടുംബത്തെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി 15 മിനിറ്റ് വീട്ടിൽ ചെലവഴിച്ചു.

ആലിന്റെ കുടുംബത്തിന്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിന്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തു
 
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്, മുൻ എം.എൽ.എ രാജു എബ്രഹാം തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

ആരോഗ്യ വകുപ്പിന് കീഴിൽ ചേവായൂരിൽ സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞയാഴ്ച  നിർവഹിച്ചിരുന്നു.