വാക്ക് : കവിത , Adv. സുബൈദ ലത്തീഫ്

വാക്ക് : കവിത , Adv. സുബൈദ ലത്തീഫ്

 

 

സ്വകാര്യ നിമിഷങ്ങളിൽ

നീ കൊഞ്ചി..'കൊല്ലും നിന്നെഞാനെന്ന്'..

 

നിന്നേ 

സ്നേഹിച്ചു

കൊല്ലുമെന്ന് ഞാനും.

 

ആശ്ലേഷം പകർന്നലഹരി

അന്ന് അനുഭൂതിയായി.

അതേ നിമിഷങ്ങളിന്ന് 

വിനയായ് മാറിയെന്ന് നീ 

 

പിന്നെ..

കൊല്ലാനുറച്ച് നീ കാത്തു..

തെല്ലും തോന്നിയില്ല കുത്ത്.

 

വിളിവന്നപ്പോൾ..

എന്റെ പൊന്നേയെന്ന് മന്ത്രിച്ച് ഓടിയെത്തി ഞാൻ.

 

ചുടുചുംബനത്തോടെ 

നീ തന്നത് 

വിഷം പകർന്ന 

പ്രണയം.

അതിന് ചവർപ്പിനെക്കാൾ

അന്ത്യചുംബനത്തിന്റെ മധുരം..

 

ഇല്ലവൾചെയ്യില്ലസാറേയെന്ന് ഞാൻ 

മരണകിടക്കേലുംതേങ്ങി..

നീയത് ചെയ്യുമോ മുത്തേ..

അത്രമേൽ വിശ്വാസമാണെനിക്കെൻ പ്രണയം.

 

നിന്നെ ഞാനെത്ര സ്നേഹിച്ചു.

നഷ്ടപ്പെടാനാവില്ലെനിക്ക് 

 

'കൊല്ലു'മെന്ന വാക്ക് നീ 

പാലിച്ചു,

സ്നേഹിക്കുമെന്ന വാക്ക് ഞാനും.