WMC നോർത്ത് കേരള പ്രൊവിൻസ് മീറ്റിംഗിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു 

WMC നോർത്ത് കേരള പ്രൊവിൻസ് മീറ്റിംഗിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു 
 
 
നാല്പതോളം അംഗങ്ങൾ പങ്കെടുത്ത വേൾഡ് മലയാളി കൗൺസിൽ നോർത്ത് കേരള പ്രൊവിൻസ് മീറ്റിംഗിൽ പുതിയ ഭാരവാഹികളുടെ   സ്ഥാനാരോഹണം നടന്നു. പ്രൊവിൻസ് ചെയർമാൻ   സുബൈർ സി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യ റീജിയൻ സെക്രട്ടറി ഡോ. അജിൽ അബ്ദുള്ള  പുതിയ ഭാരവാഹികളെ   പരിചയപ്പെടുത്തി.
 
 അബ്ദുള്ള കുട്ടി (ചെയർമാൻ), ആസിഫ് പി എ (പ്രസിഡന്റ്‌), ടിപിഎം ഹാഷിർ അലി (സെക്രട്ടറി), അർഷാദ് ആദി രാജ (ട്രഷറർ),  ജോയ് വി ജെ, ഷെമീന ശശികുമാർ (വൈസ് ചെയർപേഴ്സൺസ്), സിദ്ദിഖ് കെ ടി,
Er. ഷാജു ( വൈസ് പ്രസിഡന്റ്സ് ), ബോബിഷ് കുന്നത്ത് (അസോസിയേറ്റ് സെക്രട്ടറി ) എന്നിവർ പുതിയ സ്ഥാനം ഏറ്റെടുത്തു.
എല്ലാ ഫോറങ്ങളുടെയും നേതൃത്വത്തെയും  തിരഞ്ഞെടുത്തു.

 
അന്തരിച്ച പ്രശസ്ത നടൻ -കോഴിക്കോടിന്റെ അഹങ്കാരം   മാമു കോയയുടെ മകൻ   നിസാർ മാമു കോയ   ചടങ്ങിൽ പ്രൊവിൻസ് അംഗത്വമെടുത്തു . 
 
കാലിക്കറ്റ്‌ ചേമ്പർ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് കൂടിയായ അബ്ദുള്ള കുട്ടി പരിപാടികളുടെ സംഘാടനത്തിന്  നേതൃത്വം നൽകി.
പുതിയ സെക്രട്ടറി ടിപിഎം ഹാഷിർ അലി നേതൃത്വം നൽകിയ  ചാരിറ്റി പ്രവർത്തനത്തോടെയാണ് പ്രവർത്തനങ്ങൾക്ക് ശുഭ തുടക്കമായത് .
 
  ഉപകാരപ്രദമായ   കൂടുതൽ പദ്ധതികൾ  ആസൂത്രണം ചെയ്യാൻ പുതിയ കമ്മിറ്റിക്ക്  
ഇന്ത്യ റീജിയന്റെയും ഗ്ലോബലിന്റെയും എല്ലാ പിന്തുണയും   wmc ഇന്ത്യ റീജിയൻ 
സെക്രട്ടറി ഡോ. അജിൽ അബ്ദുള്ള ആശംസിച്ചു.