സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മരിച്ചത് 9 പേര്‍

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മരിച്ചത് 9 പേര്‍
സംസ്ഥാനത്ത് വോട്ടിങ്ങിനിടെ എട്ടുപേർ മരിച്ചു. ഏഴുപേർ കുഴഞ്ഞുവീണും ഒരാള്‍ ബൈക്കപടത്തിലുമാണ് മരിച്ചത്. ബിമേഷ് (42) മാമി (63), കണ്ടൻ (73), കെ.എം.അനീസ് അഹമ്മദ് (71), മോഡൻ കാട്ടില്‍ ചന്ദ്രൻ (68), സിദ്ദീഖ് (63), സോമരാജൻ (82), സെയ്ദ് ഹാജി (75), എസ്.
ശബരി (32) എന്നിവരാണ് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണു മരിച്ചത്.
വയനാട് തൊട്ടില്‍പാലം നാഗം പാറയില്‍ വോട്ട് ചെയ്ത് ഇറങ്ങിയ ബിമേഷ് (42)  കുഴഞ്ഞു വീണ് മരിച്ചു.

പാലക്കാട് പെരുമാട്ടി വിളയോടിയില്‍ വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച്‌ വിശ്രമിക്കുന്നതിനിടെ  വിളയോടി പുതുശ്ശേരി കുമ്ബോറ്റ ചാത്തു മകൻ കണ്ടൻ (73)  കുഴഞ്ഞു വീണു മരിച്ചു. 

കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവർത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്‌ഇബി എഞ്ചിനീയർ കുഞ്ഞിത്താൻ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. 

പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വാണിവിലാസിനി മോഡൻകാട്ടില്‍ ചന്ദ്രൻ (68)   വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മലപ്പുറം തിരൂരില്‍ തിരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകൻ  ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചത്.

ആലപ്പുഴ കാക്കാഴം എസ്‌എൻ വി ടിടിഐ സ്കബളില്‍ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്ബ് സോമരാജൻ (82) കുഴഞ്ഞു വീണു മരിച്ചു. 


പാലക്കാട് തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകൻ എസ് ശബരി (32) കുഴഞ്ഞുവീണു മരിച്ചു. 


മലപ്പുറം പരപ്പനങ്ങാടിയില്‍ വോട്ടു ചെയ്യാൻ ബൈക്കില്‍ പോയ  നെടുവാൻ സ്വദേശി ചതുവൻ വീട്ടില്‍ സൈദു ഹാജി (75)  വാഹനമിടിച്ച്‌ മരിച്ചു. ലോറി തട്ടി ബൈക്കില്‍നിന്നു വീഴുകയായിരുന്നു.

വളയത്ത് വോട്ട് ചെയ്യാനെത്തിയ വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മല്‍ മാമി (63)  കുഴഞ്ഞ് വീണ് മരിച്ചു.