ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

ടുക്കി: അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടർ ഹോമില്‍ കഴിയവെ കാണാതായ പതിനഞ്ച് വയസുകാരിയെ കണ്ടെത്തി. മൂവാറ്റുപുഴയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

തൊടുപുഴ വെങ്ങല്ലൂർ വരെ പെണ്‍കുട്ടി എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. രണ്ട് ദിവസം മുമ്ബാണ് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയ ശേഷം ബസില്‍ മടങ്ങവെ പൈനാവിനും തൊടുപുഴയ്‌ക്കും ഇടയില്‍ വച്ച്‌ കാണാതായി. ഷെല്‍ട്ടർ ഹോമിലെ സെക്യൂരിറ്റിക്കൊപ്പം ആണ് കുട്ടി പരീക്ഷയ്‌ക്കെത്തിയത്.