വംശ വൃക്ഷം: കവിത , യമുന നായർ

വംശ വൃക്ഷം: കവിത , യമുന നായർ

ർക്കുന്നു ഞാനിന്നുമെന്നും..

ഓർമകുറിപ്പുകളിലെങ്ങുമേ കണ്ടീലാ .

നിരത്തെറ്റിച്ചിരിച്ചൊരൂബാല്യകാലം .

 പിന്നെ കേട്ടറിഞ്ഞ അവൾതൻ സുന്ദര

മുഖചിത്രമൊന്നുപോലുമേ കണ്ടതില്ല .

ഇപ്പൊൾ ഞാൻ ഇമ്മിണി വല്യ പെണ്ണായി

എന്നിട്ടും ഇവിടൊന്നിലുമില്ല .

എന്നെ എനിക്കൊന്നു കാണാൻ 

ഇല്ല. ..ഇവിടൊന്നുമേ ഇല്ല .

പൊട്ടി വീണോരശരീരി പോലെൻ കാതിൽ .

ഏട്ടനെന്നോടു  ചൊല്ലി .

പെണ്ണു നീയില്ലെങ്ങും!

എന്നച്ചൻ ഒരുക്കിയ ഈ വംശ വൃക്ഷത്തിൻ

കൊച്ചു ശിഖരത്തിൽ ഒന്നില്പോലും .

 കൂടുകൂട്ടാമൊരിക്കൽ

നിൻ്റെ കൈപിടിക്കുന്നോരൊരുത്തൻ്റെ

വംശപരമ്പരയിലെ അവസാന പിൻകുറിപ്പിൽ

കൊണ്ടൊരാ അപമാന വിഷമുള്ളെങ്കിലും .

നൊന്തുധരിച്ചുറച്ചു ചിലത്

അവളുടെ അന്തരംഗത്തിൽ .

എങ്കിലും കണ്ടൂ ആ സ്വപ്ന തേരിൽ

പുതിയ ചിറകിൻ്റെ വർണ മഴ .

വർഷങ്ങൾ ഒഴുകി അവൾ പോലുമറിയാതെ . 

പിന്നെയവളൊരു വധുവായി അമ്മയായി.

അതിജീവനത്തിൻ നാൾവഴിയിൽ

അറിഞ്ഞു പുതു നിർവചനങ്ങൾ .

പുരുഷനക്ഷത്രം ഭരിക്കുന്ന മണ്ണിൽ .

മണ്ണും പെണ്ണും പൊരുതി മരിക്കുമെന്ന് .

പിന്നെ കണ്ണുനീരിൻ്റെ നനവ് വറ്റാത്ത ജീവിത മരുഭൂവിൽ 

തിരഞ്ഞതില്ല ഒരു മുഖച്ചിതംപോലും.

എങ്കിലും

കേൾക്കാൻ കൊതിച്ചതും 

പറയാൻകൊതിച്ചതും ഒന്നുമാത്രം .

പെണ്ണിൻനിശബ്ദത സംസ്കാരമാക്കിയവർ

കാത്തിരുന്നോളു. നാണംകെട്ട ഈ 

കലികാലത്തിൻ വിഴുപ്പ് ചുമക്കാൻ.

കാലമത് പെണ്ണുടൽ കോൾമയിർ കൊള്ളുന്ന കാലം .

 

      യമുന നായർ...(ലക്‌ചറർ, ഏറ്റുമാനൂരപ്പൻ കോളജ്)