പശ്ചിമേഷ്യൻ സംഘര്‍ഷം; നയതന്ത്രനീക്കവുമായി യു.എ.ഇ

പശ്ചിമേഷ്യൻ സംഘര്‍ഷം; നയതന്ത്രനീക്കവുമായി യു.എ.ഇ

ദുബൈ: പശ്ചിമേഷ്യയില്‍ സംഘർഷം വ്യാപകമായ സാഹചര്യത്തില്‍ നയതന്ത്രനീക്കം ശക്തമാക്കി യു.എ.ഇ. മേഖലയുടെ ഭാവി മുൻനിർത്തി പ്രകോപന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളോട് യു.എ.ഇ നിർദേശിച്ചു.

മേഖലയുടെയും ലോകത്തിന്റെയും താല്‍പര്യം മുൻനിർത്തി സമാധാനപൂർണമായ നടപടികള്‍ സ്വീകരിക്കാൻ വൻശക്തി രാജ്യങ്ങളും തയാറാകുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇ.

പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്‌യാൻ വിവിധ രാഷ്ട്ര നേതാക്കളുമായി ചർച്ചകള്‍ നടത്തുന്നത് തുടരുകയാണ്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനി, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസാ ആല്‍ ഖലീഫ എന്നിവരുമായാണ് പ്രസിഡൻറ് സംസാരിച്ചത്.

അമേരിക്ക ഉള്‍പ്പെടെ വൻശക്തി രാജ്യങ്ങളുമായും ആശയവിനിമയം തുടരുകയാണ്. പരസ്പര സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച മറ്റു കാര്യങ്ങളും ചർച്ചയുടെ ഭാഗമായി.