ബിബിസിക്കെതിരായ മാനനഷ്ടക്കേസ്: ട്രംപ് ഡിസംബർ 11-നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ഉത്തരവ്

Oct 23, 2026 - 18:52
 0  4
ബിബിസിക്കെതിരായ മാനനഷ്ടക്കേസ്: ട്രംപ് ഡിസംബർ 11-നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ഉത്തരവ്
പി പി ചെറിയാൻ

 
മയാമി: ബിബിസി ക്കെതിരെയുള്ള 1,000 കോടി ഡോളറിന്റെ മാനനഷ്ടക്കേസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡിസംബർ 11-നകം ചോദ്യം ചെയ്യലിന്  ഹാജരാകണമെന്ന് യു.എസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. നേരത്തെ നിശ്ചയിച്ചിരുന്ന തീയതി ട്രംപിന്റെ അഭിഭാഷകർ റദ്ദാക്കിയിരുന്നു.

കോടതി ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ കേസ് തള്ളിക്കളയുമെന്ന് ജഡ്ജി എഞ്ജോലിക് ലെറ്റ് ട്രംപിന്റെ അഭിഭാഷകർക്ക് മുന്നറിയിപ്പ് നൽകി. 2021 ജനുവരി 6-ലെ പ്രസംഗവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിൽ ട്രംപിന്റെ ഭാഗത്തുനിന്ന് പൂർണ്ണമായ പരിശോധന നടന്നിട്ടില്ലെന്ന് ജഡ്ജി വ്യക്തമാക്കി.

അതേസമയം, ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളുള്ളതിനാലാണ് ഒക്ടോബർ 16-ലെ ചോദ്യം ചെയ്യൽ മാറ്റിവെച്ചതെന്നാണ് ട്രംപിന്റെ അഭിഭാഷകരുടെ വാദം. എന്നാൽ പാർട്ടി രാഷ്ട്രീയത്തിന് മുൻഗണന നൽകി കോടതിയെ കബളിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ബിബിസിയുടെ അഭിഭാഷകൻ ആരോപിച്ചു. മാർ-എ-ലാഗോ ക്ലബ്ബിലെ അംഗത്വ വിവരങ്ങൾ കൈമാറണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. മുൻ പ്രത്യേക കൗൺസൽ ജാക്ക് സ്മിത്തിന്റെ മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ തൽക്കാലത്തേക്ക് നീട്ടി വെച്ചു.