ചൈനീസ് ചാര വനിതയുമായി ബന്ധം: എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് രാജിവെച്ചു
ഡൽഹി: ടെക് ഭീമൻ എൻവിഡിയയുടെ (Nvidia) പ്രസിഡന്റ്, സിഇഒ, ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് ജെൻസൻ ഹുവാങ് രാജിവെച്ചു. വ്യാഴാഴ്ചയാണ് ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ചൈനീസ് ചാര എന്ന് സംശയിക്കപ്പെടുന്ന ആലീസ് ഹുവാങ്ങുമായുള്ള വിവാഹേതര ബന്ധത്തെത്തുടർന്ന് ഭാര്യ ലോറി ഹുവാങ്ങിനോട് വിശ്വാസ വഞ്ചന കാണിച്ചതായി സമ്മതിച്ചതിനു പിന്നാലെ ജെൻസൻ വലിയ വിവാദത്തിലകപ്പെട്ടിരുന്നു.
സ്ഥിരം പിൻഗാമിയെ കണ്ടെത്തുന്നത് വരെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) കോളറ്റ് ക്രെസ് ഇടക്കാല സിഇഒ ആയി ചുമതലയേൽക്കുമെന്ന് കമ്പനി അറിയിച്ചു. എൻവിഡിയയുടെ സഹസ്ഥാപകനും ഏകദേശം 3.61 ശതമാനം ഓഹരി പങ്കാളിത്തത്തോടെ കമ്പനിയിലെ നാലാമത്തെ വലിയ നിക്ഷേപകനുമായ ഹുവാങ് ഇനി ഡയറക്ടർ ബോർഡിൽ തുടരില്ല.
പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് ജെൻസൻ ഹുവാങ് ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ രാജിവെച്ചതായി, എൻവിഡിയ ഡയറക്ടർ ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നിലവിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ കോളറ്റ് ക്രെസ് ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിക്കാൻ സമ്മതിച്ചിട്ടുണ്ട്. സ്ഥിരം പിൻഗാമിയെ നിയമിക്കുന്നത് വരെ ഇടക്കാല സിഇഒ പദവിക്കൊപ്പം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, സിഎഫ്ഒ സ്ഥാനങ്ങളിലും ക്രെസ് തുടരും. സ്ഥിരം സിഇഒയെ കണ്ടെത്തുന്നതിനുള്ള നടപടികൾ ബോർഡ് ആരംഭിച്ചിട്ടുണ്ടെന്നും കമ്പനിക്കുള്ളിൽ നിന്നും പുറത്തുനിന്നുമുള്ളവരെ പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു