വിജയ്‌ ജയിച്ചുകയറിയ ട്രിച്ചിയിൽ ടിവികെ സ്ഥാനാർഥിയായി തൃഷ മത്സരിച്ചേക്കും

May 6, 2026 - 19:37
May 6, 2026 - 19:54
 0  5
വിജയ്‌ ജയിച്ചുകയറിയ ട്രിച്ചിയിൽ ടിവികെ സ്ഥാനാർഥിയായി തൃഷ മത്സരിച്ചേക്കും

ചെന്നൈ: തമിഴ്നാട്ടിൽ അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കിയ   വിജയ്‌യുടെ   മിന്നും വിജയത്തിനു പിന്നാലെ നടി തൃഷ വീണ്ടും വാർത്തകളിൽ നിറയുകയാണ്. തൃഷ ടിവികെയുടെ സ്ഥാനാർഥിയാകുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും മിന്നും വിജയമാണ് വിജയ് സ്വന്തമാക്കിയത്. ഡിഎംകെയുടെ കൈയിലുണ്ടായിരുന്ന പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളാണ് വിജയ് തന്‍റെ പേരിലാക്കിയത്. ഇരു മണ്ഡലങ്ങളിലും വിജയിച്ചതോടെ ഏതെങ്കിലും ഒരു മണ്ഡലത്തിലെ എംഎൽഎ സ്ഥാനം വിജയ് രാജിവയ്ക്കണം. വിജയ് ട്രിച്ചിയിൽ നിന്ന് രാജിവച്ച് പെരമ്പൂർ നിലനിർത്തിയേക്കും എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് രാജിവയ്ക്കുന്ന ഒഴിവിലേക്ക് വരുന്ന ഉപതെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥിയായി തൃഷയെ മത്സരിപ്പിച്ച് നിയമസഭയിലേക്ക് എത്തിക്കുമെന്നാണ് അഭ്യൂഹങ്ങൾ.