രാജിവച്ചില്ലെങ്കിൽ മമതയെ ഗവർണർ പുറത്താക്കിയേക്കും; ബംഗാളിൽ കേന്ദ്ര സേനയെ ഇറക്കി

May 6, 2026 - 19:32
 0  4
രാജിവച്ചില്ലെങ്കിൽ മമതയെ ഗവർണർ പുറത്താക്കിയേക്കും; ബംഗാളിൽ കേന്ദ്ര സേനയെ ഇറക്കി

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റു വാങ്ങിയതിന് പിന്നാലെ നാടകീയ രംഗങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിക്കുന്നത്. തോൽവി അംഗീകരിക്കില്ലെന്നും രാജിവയ്ക്കില്ലെന്നുമുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ വിചിത്ര നിലപാടാണ് രാജ്യാന്തര തലത്തിലിപ്പോൾ ചർച്ചയാവുന്നത്.

 മമത നിലപാടിൽ ഉറച്ച് നിന്നതോടെ പുറത്താക്കാനുള്ള നിയമവഴികൾ പരിശോധിക്കുകയാണ് കേന്ദ്രസർക്കാർ. ഭരണഘടനയുടെ ആർട്ടിക്കിൾ 164 പ്രകാരം തെരഞ്ഞെടുപ്പിൽ തോൽക്കുകയോ ഭൂരിപക്ഷം നേടാതെ രാജിവയ്ക്കാൻ വിസമ്മതിക്കുകയോ ചെയ്താൽ, ഗവർണർക്ക് അവരെ പിരിച്ചുവിടാൻ അധികാരമുണ്ട്.

രാജി നൽകിയില്ലെങ്കിൽ മമതയെ ഗവർണർ പുറത്താക്കിയേക്കും. അതിന് മുമ്പ് മമതയോട് ഗവർണർ ആർ.എൻ. രവി സംസാരിച്ചേക്കുമെന്നുള്ള വിവരവും പുറത്തു വരുന്നുണ്ട്. അതേസമയം, ബിജെപി സ‍‍ർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് മുൻപ് സംസ്ഥാനത്ത കനത്ത സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയ്ക്ക് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്!