ഓപ്പറേഷൻ തൂഫാൻ; കേരളത്തിൽ ഇതുവരെ അറസ്റ്റിലായത് 13,309 പേർ

Oct 10, 2026 - 20:56
 0  2
ഓപ്പറേഷൻ തൂഫാൻ; കേരളത്തിൽ ഇതുവരെ അറസ്റ്റിലായത് 13,309 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ കേരള പൊലീസ് ശക്തമാക്കിയിരിക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ന്റെ ഭാഗമായി ഇതുവരെ 13,309 പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം 90 കേസുകളിലായി 95 പേർ കൂടി അറസ്റ്റിലായതോടെ ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 12,336 ആയി ഉയർന്നു.

പരിശോധനകളുടെ ഭാഗമായി ഇതുവരെ വലിയ തോതിൽ നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തിട്ടുള്ളത്. 26,784.516 ഗ്രാം എം.ഡി.എം.എ, 1,702.041 കിലോഗ്രാം കഞ്ചാവ്, 5,732.792 ഗ്രാം ഹാഷിഷ് ഓയിൽ എന്നിങ്ങനെയാണ് പിടിച്ചത്.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവിൽ ലഹരി കൈവശം വെച്ചതിന് 21 കേസുകളും, മീഡിയം ക്വാണ്ടിറ്റിക്ക് 5 കേസുകളും, കൊമേഴ്സ്യൽ ക്വാണ്ടിറ്റിക്ക് 2 കേസുകളും ഉൾപ്പെടെ മൊത്തം 27 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തു. കോട്പ നിയമപ്രകാരം 44 കേസുകളും എടുത്തു. ഇവരിൽ നിന്ന് 22 ഗ്രാം എം.ഡി.എം.എയും, 42.577 കിലോഗ്രാം കഞ്ചാവും, 1.69 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു