വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങി

വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങി

ത്തേരി : വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാര്‍. പ്രദേശത്തു നിന്ന് പശുക്കിടാവിനെ കടുവ പിടിച്ചു.

നൂറ് മീറ്റര്‍ മാറി പാടത്ത് അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാട്ടുകാരനായ തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് പിടിച്ചത്. രണ്ടുമാസമായി മുള്ളന്‍കൊല്ലി മേഖലയില്‍ കടുവ സാന്നിധ്യമുണ്ട്. കടുവയെ മയക്കുവെടിവച്ച്‌ പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയിരുന്നു. രാവിലെ പള്ളിയില്‍ പോയവരും കടുവയെ കണ്ടെന്ന് പറഞ്ഞു. വനംവകുപ്പ് കൂട് വച്ചിട്ടുണ്ടെങ്കിലും കടുവ  കെണിയിലായിട്ടില്ല.