സുരേഷ് ഗോപി സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി ചുമതലയേറ്റു

സുരേഷ് ഗോപി സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി ചുമതലയേറ്റു

കൊല്‍ക്കത്ത: സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി ചുമതലയേറ്റു.

മൂന്നുവര്‍ഷത്തേക്കാണ് നിയമനം.

ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ ചുമതലയും സുരേഷ് ഗോപി വഹിക്കും. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ പ്രവര്‍ത്തിക്കുന്നത്.

1995 ല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിതമായ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ രാജ്യത്തെ സിനിമ ടെലിവിഷന്‍ പഠന രംഗത്തെ മുന്‍നിര സ്ഥാപനമാണ്.

അടുത്തിടെ തമിഴ് നടൻ ആര്‍. മാധവനെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു.