പുതുവത്സരഗാനം:    സൂസൻ പാലാത്ര

പുതുവത്സരഗാനം:    സൂസൻ പാലാത്ര
 ഈശായ നമ: സർവ്വേശായ നമ:
അന്നു കാനാവിൽ ചെയ്തപോലെ
               സൂസൻ പാലാത്ര
യേശുവേ പുതുവീഞ്ഞു പകരണേമീ മൺപാത്രമിതിൽ
           :എല്ലാം നവ്യമാക്കുന്നു എന്നരുൾ ചെയ്ത നാഥാ
              . (യേശുവേ....)
യേശുവേ നിൻ സ്നേഹ വീഞ്ഞു
  പകരേണമെ
         വീഞ്ഞില്ലനാഥാ
   എണ്ണയുമില്ലൊരു ദീപം തെളിച്ചിടാൻ (2)
         (യേശുവേ...)
പകരം നല്കിടാൻകണ്ണീരു മാത്രം  
ഹൃദയം നുറുങ്ങിയോർക്കാ -
  ശ്വാസമരുളീടണെ
               (2) (യേശുവേ ... )
രക്ഷയാം പാറയെ പൊന്നേശുവേ
  നിൻ ജീവനീരൊഴുക്കി..യീ
ഊഷര ഭൂമിയെ നനയ്ക്കേണമെ
              (2)  (യേശുവേ...)
അന്നു നീ കാനാവിലെത്തീട്ടൻ
പായിചെയ്തോരത്ഭുതം
എന്മേലും
മഴയായങ്ങുപെയ്തീടുക
               (യേശുവേ....)
   
പുതുവത്സരദിനമതിൽ നന്നായനുഗ്രഹിച്ചീടുക
      എന്നെയുമെൻ ഭവനത്തെയും അൻപോടയങ്ങ്
       (2) (യേശുവേ....)