മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരനെതിരെ കുറ്റപത്രം, ഗൂഢാലോചന കുറ്റം ചുമത്തി

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരനെതിരെ കുറ്റപത്രം, ഗൂഢാലോചന കുറ്റം ചുമത്തി

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കിയുള്ള കുറ്റപത്രം എറണാകുളം സി.ജെ.എം കോടതിയില്‍ സമർപ്പിച്ചു. സുധാകരനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്.

പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയെന്നും ഇതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എബിന്‍ എബ്രഹാമാണ് മറ്റൊരു പ്രതി.

മോൻസന്‍റെ കലൂരിലെ വീട്ടില്‍ വെച്ച്‌ കെ.സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റി എന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും പരാതിക്കാരൻ അനൂപും മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘവും പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഇ.ഡിയും മണിക്കൂറുകളോ സുധാകരനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍  ആരോപണം സുധാകരൻ നിഷേധിച്ചിരുന്നു.