ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ വൻ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ വൻ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ വൻ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കുവൈറ്റില്‍നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കുറവു വരുത്തി.

നിലവില്‍ 10 കിലോ അധിക ബാഗേജിന് ഒരു ദീനാര്‍ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദീനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്രചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമാണ് ഈ ഓഫര്‍. കുവൈറ്റില്‍ നിന്നുള്ള യാത്രക്കു മാത്രമാണ് ഈ കുറവ്.

ജൂലൈയില്‍ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദീനാര്‍, 10 കിലോക്ക് ആറു ദീനാര്‍, 15 കിലോക്ക് 12 ദീനാര്‍ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചത്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കില്‍ കുറവു വരുത്തിയതെന്നാണ് സൂചന.